Skip to main content

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ച് ഉത്തരവായി

 

 മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ച് ഉത്തരവായി. മക്കരപ്പറമ്പ്  ചെറുപുഴക്ക് സമീപം ജലസേചന വകുപ്പിന്റെ കീഴിലുള്ള വടക്കാങ്ങര വില്ലേജിലെ 11/ 5 ബി യില്‍പ്പെട്ട 81 സെന്റ് ഭൂമിയില്‍ നിന്നും 20 സെന്റ് ഭൂമിയാണ് മക്കരപ്പറമ്പ് പഞ്ചായത്തിന് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി പതിച്ച് നല്‍കി ലാന്റ് റവന്യൂ കമ്മീഷണര്‍ ഉത്തരവിറക്കിയത്. പ്രസ്തുത സ്ഥലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയായ സെന്റിന് 1,89,474 രൂപ നിരക്കില്‍ ആകെ 37,89,410  രൂപ ഈടാക്കിയാണ് പഞ്ചായത്തിന് ഭൂമി നല്‍കുക. 2015 - 16 സാമ്പത്തിക വര്‍ഷം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മക്കരപ്പറമ്പ് പഞ്ചായത്തിന് കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി 50 ലക്ഷം രൂപ നീക്കിവെച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവൃത്തി നടത്താന്‍ സാധിച്ചിരുന്നില്ല. ഭൂമി പതിച്ച് ലഭ്യമായ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി വേഗത്തിലാക്കാനാകുമെന്ന്  ടി എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു.

 

date