Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് 2026 സുരക്ഷ ചുമതല നിർവഹിച്ച സേനാംഗങ്ങൾക്ക് ആദരം

നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസർകോട് ജില്ലയിൽ ഇ വി എം സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ ചുമതല നിർവഹിച്ച സശസ്ത്ര സീമാ ബൽ സേനാംഗങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രശംസ പത്രം നൽകി ആദരിച്ചു. കാസർകോട് ഗവ. കോളേജിലെത്തി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ ഭരണ സംവിധാനത്തിൻ്റെ ആദരം അറിയിച്ചു.
 അസിസ്റ്റന്റ് കമാൻഡന്റ് മോഹിത് ഭാർഗവ്,സബ് ഇൻസ്പെക്ടർമാരായ ബിഷൻദാസ്, സഞ്ജയ് കുമാർ,കോൺസ്റ്റബിൾ ബി. ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് സേനാംഗങ്ങൾ സുരക്ഷയൊരുക്കിയത്.  86 സേനാംഗങ്ങൾക്ക്  കാസർകോട് ഗവൺമെന്റ് കോളേജിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രശംസ പത്രം നൽകി  ആദരിച്ചു. എല്ലാ സേന അംഗങ്ങൾക്കും ജില്ലാ കളക്ടർ ആദരപത്രം നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ കളക്ടറേറ്റ് ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട്  എ രാജീവൻ എന്നിവർ സംസാരിച്ചു . സേനാംഗങ്ങൾ തിരികെ ബീഹാറിലേക്കാണ് പോകുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട നിയമപരിപാലനം, പോളിംഗ് കൗണ്ടിംഗ് സ്റ്റേഷനുകളുടെ സുരക്ഷാക്രമീകരണങ്ങൾ, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിൽ സുരക്ഷാ അകമ്പടി സേവിക്കൽ എന്നിങ്ങനെ തെരഞ്ഞെടുപ്പ് നടപടിഭാഗമായി വിവിധ സേവനങ്ങളാണ് സുരക്ഷാസേന നിർവ്വഹിച്ചത്
ജില്ലയിൽ ലഭിച്ച മികച്ച സഹകരണത്തിന് ജില്ലാ ഭരണ സംവിധാനത്തിനും ജില്ലാ പൊലീസിനും കേന്ദ്ര സേനാംഗങ്ങൾ നന്ദി  അറിയിച്ചു.

date