Skip to main content

അധ്യാപക നിയമനം

ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഉദുമയില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനത്തിന് കൂടിക്കാഴ്ച്ച നടക്കുന്നു. കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും, നെറ്റ്, പി.എച്ച്.ഡി യോഗ്യത നേടിയിട്ടില്ലാത്ത ബന്ധപ്പെട്ട വിഷയത്തലല്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.

കൂടിക്കാഴ്ച്ച തീയതി- പൊളിറ്റിക്കല്‍ സയന്‍സ് - 14 ന് രാവിലെ പത്തിന്. ഇംഗ്ലീഷ് 14 ന് ഉച്ചക്ക് 12. സ്റ്റാറ്റിസ്റ്റിക്സ് 15 രാവിലെ പത്ത്. കൊമേഴ്സ് 16 രാവിലെ പത്ത്. ആന്ത്രോപോളജി - 18 ന് രാവിലെ പത്ത്.
എക്കണോമിക്സ് - 18 ന് ഉച്ചക്ക് ഒന്ന്. ഹിസ്റ്ററി 19 ന് രാവിലെ പത്ത്. മലയാളം 20 ന് രാവിലെ പത്ത്. ഹിന്ദി 21 രാവിലെ പത്ത്. ഫോണ്‍ - 0467 2232478.
 

date