*എച്ച്.ഐ.വി - എയ്ഡ്‌സ് പ്രതിരോധ സമിതി യോഗം*
ജില്ലാ എച്ച്.ഐ.വി - എയ്ഡ്‌സ് പ്രതിരോധ സമിതി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലയില്‍ എച്ച്.ഐ.വി ബാധ താരതമ്യേന കുറവാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികളിലടക്കമുള്ള ബോധവല്‍ക്കരണം, എച്ച്.ഐ.വി സാധ്യതയുള്ള വിഭാഗങ്ങളിലുള്ള ടെസ്റ്റിംഗ്, മികച്ച ചികിത്സാ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം എന്നിവ വരും ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ടി.ബി ആന്റ് എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ. പ്രിയാ സേനന്‍ യോഗത്തില്‍ വിഷയാവതരണം നടത്തി. ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ് ഡോ. അര്‍ജുന്‍ കൃഷ്ണ, ദിശ കോഴിക്കോട് ക്ലസ്റ്റര്‍ കോ ഓഡിനേറ്റര്‍ പ്രിന്‍സ് എം. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments