Skip to main content

അഭിമുഖം മെയ് 12 ന്

സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മെയ് 12-ന് അഭിമുഖം നടത്തും. രാവിലെ 10 മുതല്‍ കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അഭിമുഖം. കൊല്ലം എംപ്ലോയബിലിറ്റി സെന്ററില്‍ ഇതുവരെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അന്നേദിവസം രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. പ്ലസ് ടു യോഗ്യതയുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡുംബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകളും സഹിതം കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. ഫോണ്‍: 8281359930, 8304852968, 7012853504.
 

 
 

date