Post Category
*പറക്കോട്ടുകാവ് താലപ്പൊലി; വെടിക്കെട്ടിന് അനുമതി നിരസിച്ചു*
പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് മെയ് പത്തിന് നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് 100 മീറ്ററിനുള്ളിൽ ജനവാസമുള്ള വീടുകളുള്ളതിനാലും സ്ഥലപരിമിതി കാരണം പൊതുജനങ്ങളെ നിയന്ത്രിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിർത്തുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകൾ നേരിടുമെന്നതിനാലും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്നത് കൊണ്ട് പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
date
- Log in to post comments