Post Category
സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയിൽ 2026-27 വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ബാച്ച് 2026 ജൂൺ ആദ്യവാരം ആരംഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും 50% സബ്സിഡി ലഭ്യമാണ്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.kile.Kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കിലെ ഫോൺ :0471-2479966, 8075768537, ക്ഷേമനിധി ബോർഡ് തൃശ്ശൂർ ജില്ലാ ഓഫീസ് ഫോൺ: 0487-2446545.
date
- Log in to post comments