Skip to main content

റേഷന്‍ വിതരണം; ഭക്ഷ്യ കമ്മീഷന്‍ യോഗം ചേര്‍ന്നു

ജില്ലയിലെ റേഷന്‍ വിതരണത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി  ഭക്ഷ്യ കമ്മീഷന്‍ അംഗം ഷീല വിജയകുമാറിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ സപ്ലൈ ഓഫീസില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ റേഷന്‍ വിതരണം സുതാര്യവും, കാര്യക്ഷമവും, സമയബന്ധിതവും, പരാതിരഹിതവുമായി നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിലും, റേഷന്‍ വ്യാപാരി തലത്തിലും, ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടര്‍മാരുടെ തലത്തിലുമുള്ള കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് ഭക്ഷ്യ കമ്മീഷന്‍ അംഗം ഷീല വിജയകുമാര്‍ പറഞ്ഞു. ഇതിനായി എല്ലാവരും സഹകരിക്കണമെന്ന് ഭക്ഷ്യ കമ്മീഷന്‍ അംഗം അറിയിച്ചു.

 ചാലക്കുടിയില്‍ ഏപ്രില്‍ മാസത്തില്‍ റേഷന്‍ വിതരണം വൈകിയ സാഹചര്യം സംബന്ധിച്ച് ഭക്ഷ്യ കമ്മീഷന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. വരും മാസങ്ങളില്‍ പരാതിരഹിതവും കാര്യക്ഷമവുമായ വിധത്തില്‍ റേഷന്‍വിതരണം നടത്തണമെന്നും ഭക്ഷ്യ കമ്മീഷന്‍ അംഗം നിര്‍ദ്ദേശിച്ചു. തൃശ്ശൂര്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, റേഷന്‍വ്യാപാരി പ്രതിനിധികള്‍, ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date