മൂലൂര്‍ സ്മാരകത്തില്‍ ഗുരുദേവ വിഗ്രഹരഥഘോഷയാത്രയ്ക്ക് ഇന്ന് (28ന്) തുടക്കം
ശിവഗിരി തീര്‍ഥാടന സമ്മേളന വേദിയില്‍ സ്ഥാപിക്കുവാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് ഇന്ന് (28ന്) ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ തുടക്കം. വിഗ്രഹരഥ ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള പൊതുസമ്മേളനം ഇന്ന്(28ന്) വൈകിട്ട് മൂന്നിന് മൂലൂര്‍ സ്മാരകത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ശിവസ്വരൂപാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി വിഗ്രഹരഥ ഘോഷയാത്രയ്ക്ക് ആരംഭം കുറിക്കും. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്ന് ആരംഭിക്കുന്ന രഥഘോഷയാത്ര നാളെ (29ന്) ശിവഗിരിയില്‍ എത്തിച്ചേരും.
മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി രാജഗോപാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ബുക്ക്മാര്‍ക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റുമാരായ കെ.പത്മകുമാര്‍, സുരേഷ് ബാബു, എ.വി ആനന്ദരാജന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ തങ്കമ്മ, ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണകുറുപ്പ്, വൈസ് പ്രസിഡന്റ് എന്‍. സുലോചന, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.ആര്‍ ബാലന്‍, കെ.എന്‍ രാധാചന്ദ്രന്‍, മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി മുരളീധരന്‍, സെക്രട്ടറി പ്രൊഫ.ഡി പ്രസാദ്, മാനേജിംഗ് കമ്മിറ്റിഅംഗം റ്റി.വി സ്റ്റാലിന്‍, സംഘാടകസമിതി കണ്‍വീനര്‍ എം.എസ് സ്‌നേഹലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments