വ്യത്യസ്തത പുലര്‍ത്തി സഹവാസ ക്യാമ്പിന് തുടക്കം
കോഴഞ്ചേരി ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തുന്ന തണല്‍ക്കൂട്ടം ത്രിദിന സഹവാസക്യാമ്പിന് തുടക്കമായി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ കോഴഞ്ചേരി ബിആര്‍സിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് നിര്‍വഹിച്ചു. ഒന്ന് മുതല്‍ പന്ത്രണ്ട് ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ വൈവിദ്ധ്യമാര്‍ന്ന കഴിവുകള്‍ തിരിച്ചറിയാനും ഇത് സമൂഹത്തിന് മുന്നില്‍ പ്രകടിപ്പിക്കാനുമുള്ള വേദികളാണ് സഹവാസക്യാമ്പുകള്‍. കോഴഞ്ചേരി ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള 40 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കടലാസ് പൂക്കളുടേയും വിവിധ രൂപങ്ങളുടേയും നിര്‍മാണം, നാടന്‍ ഭക്ഷണം തയാറാക്കല്‍, കൊത്തുപണി, ചെണ്ടമേളം തുടങ്ങിയവയില്‍ ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ ക്യാമ്പിനോടനുബന്ധിച്ച് കൊല്ലം ജില്ലയിലേയ്ക്ക് കുട്ടികള്‍ക്കായി പഠനയാത്രയും ഒരുക്കിയിട്ടുണ്ട്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജെറി മാത്യു സാം, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രകാശ്കുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാറാമ്മ ഷാജന്‍, എ.ഇ.ഒ വി.എന്‍ പ്രദീപ്, കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി. രമണി, ബി.പി.ഒ എന്‍.എസ് ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments