ജില്ലാതല അറിയിപ്പ്
ക്യാമ്പ് ഫോളോവർ കൂടിക്കാഴ്ച
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ വിവിധ വിഭാഗങ്ങളിൽ നിലവിലുള്ള 66 താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 12 ന് രാവിലെ 11 മണിക്ക് നടത്തുന്നു.
കുക്ക് (29), ധോബി (15). സ്വീപ്പർ.(9), ബാർബർ (7), വാട്ടർ ക്യാരിയർ (6) എന്നിങ്ങനെയാണ് ഒഴിവുകൾ.
മുൻ പരിചയം ഉള്ളവർ അന്നേ ദിവസം രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ബയോഡാറ്റ, ആധാർ കാർഡിൻറെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.
റെയിൽവേ ഗേറ്റ് അടച്ചിടും
റെയിൽവേ ട്രാക്ക് അറ്റപ്പണികൾ നടക്കുന്നതിനാൽ തലശ്ശേരി-കണ്ണൂർ (ചൊവ്വ) ദേശീയപാതയിൽ എടക്കാട്, കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ഗേറ്റ് മെയ് 12 രാവിലെ ഒമ്പത് മണി മുതൽ മെയ് 14 വൈകീട്ട് ആറ് മണി വരെ അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ വാഹനങ്ങൾ വഴി തിരിഞ്ഞു പോവേണ്ടതാണ്.
- Log in to post comments