Post Category
*പി.എസ്.സി അഭിമുഖം*
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്കൂൾ ടീച്ചർ - ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 603/2024) തസ്തികയിലെ ഇന്റര്‍വ്യൂ മേയ് 13,14 തിയ്യതികളിലും, ഹൈ സ്കൂൾ ടീച്ചർ - ഹിന്ദി (കാറ്റഗറി നമ്പർ 604/2024) തസ്തികയിലെ ഇന്റര്‍വ്യൂ മെയ് 15നും പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റാ ഫോം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടതാണ്. യഥാസമയം ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം നല്‍കില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
date
- Log in to post comments