Post Category
*ജില്ലാപഞ്ചായത്ത് പട്ടികവർഗ കലാ സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകി*
2025 - 26 വർഷത്തെ ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ നാല് പട്ടികവർഗ കലാ സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. മുണ്ടേരി പ്രീ – മെട്രിക് ഹോസ്റ്റലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മുഖ്യാതിഥിയായി. കൽപറ്റ മുനിസിപ്പാലിറ്റി ചെയർമാൻ പി വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗിരിജ കൃഷ്ണൻ, സൽമ മോയി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഫീദ തെസ്നി, നസീമ, കമല രാമൻ, ബീന സജി, സുനിൽ കുമാർ, കൽപറ്റ മുനിസിപ്പാലിറ്റി കൗൺസിലർമാരായ ഒ സരോജിനി, രവി, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ ജി പ്രമോദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.എൻ സുനിൽ, സി വിനിഷ, എസ്.എസ് രജനികാന്ത് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments