Post Category
ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ
സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് മെയ് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. വർക്കിംഗ് പ്രൊഫഷണലുകൾക്ക് ബി.ടെക് കോഴ്സിലെ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടേണ്ടത് നിർബന്ധമാണ്.
പ്രവേശന പരീക്ഷ 2026 ജൂൺ 13ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327
date
- Log in to post comments