Skip to main content

കർഷക സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ: 'കർഷക രജിസ്ട്രി' രജിസ്ട്രേഷൻ മെയ് 25 വരെ

കാർഷിക മേഖലയിലെ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും കർഷകരിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'കർഷക രജിസ്ട്രി'  പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

 ഇടനിലക്കാരില്ലാതെ സർക്കാർ ആനുകൂല്യങ്ങൾ വേഗത്തിലും സുതാര്യമായും കർഷകർക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
​ആനുകൂല്യങ്ങൾ കർഷകർക്ക് നേരിട്ട്
​ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഓരോ കർഷകനും സവിശേഷമായ ഒരു 'കർഷക ഐ.ഡി' (Farmer ID) ലഭിക്കും. ഭാവിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കുമ്പോൾ മറ്റ് രേഖകൾ സമർപ്പിക്കാതെ തന്നെ ഈ ഐ.ഡി ഉപയോഗിച്ച് വേഗത്തിൽ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധിക്കും.

​താഴെ പറയുന്നവർ ഈ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്:
​പി.എം കിസാൻ ഗുണഭോക്താക്കൾ,
​സബ്‌സിഡി നിരക്കിൽ വളങ്ങൾ വാങ്ങുന്നവർ,
​കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾ,
​മറ്റ് സർക്കാർ കാർഷിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന കർഷകർ.


​കർഷകർക്ക് സ്വന്തം മൊബൈൽ ഫോൺ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ/ജനസേവന കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.
 ആധാർ കാർഡ്, നികുതി രസീത്, മൊബൈൽ നമ്പർ എന്നിവ ചേർക്കണം.
​ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി മെയ് 25 ആണ്. നിശ്ചിത സമയത്തിനകം എല്ലാ കർഷകരും രജിസ്ട്രിയിൽ അംഗങ്ങളാകണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) അറിയിച്ചു.

date