Skip to main content

പ്രകാശനം ചെയ്തു.

     സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസൂത്രണ പ്രക്രിയകള്‍ക്കുള്ള അടിസ്ഥാന സ്ഥിതിവിവരങ്ങള്‍ അടങ്ങുന്ന 'ബി.എസ്.എല്‍.എല്‍.ഡി'. എന്ന സ്ഥിതിവിവരക്കണക്കുകളുടെ പ്രകാശനം പൊന്നാനി നഗരസഭാദ്ധ്യക്ഷന്‍ സി.പി.മുഹമ്മദ്കുഞ്ഞി നിര്‍വഹിച്ചു. സംസ്ഥാന ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ കഴിഞ്ഞ മൂന്നുമാസക്കാലായി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസൂത്രണത്തിനും വികസന പ്രവര്‍ത്തന ങ്ങള്‍ക്കുമുള്ള അടിസ്ഥാനരേഖയായി പരിഗണിക്കാവുന്ന സ്ഥിതി വിവര കണക്കുകളാണ് ഈ പുസ്തകത്തിലുള്ളത്. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്‌വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ്കൂരിയില്‍ നിന്നും ആദ്യപുസ്തകം ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. പരിപാടിയില്‍ പൊന്നാനി നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തു. പൊന്നാനി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ശ്രീ. ശിവദാസ്.കെ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ മണി. ടി, സ്റ്റാറ്റിസ്റ്റിക്കല്‍  ഇന്‍വെസ്റ്റിഗേറ്റര്‍ രാജീവ്.എം.മേനകത്ത്, സ്റ്റാറ്റിസ്റ്റിക്കല്‍  ഇന്‍വെസ്റ്റിഗേറ്റര്‍മാരായ  അഹമ്മദ് സ്വാലിഹ് , ജിജേഷ് .കെ എന്നിവര്‍ പങ്കെടുത്തു.

 

date