Skip to main content

റീയൂസ് ഹീറോസ്; ദ റിയല്‍ ഹീറോസ്'- ക്യാമ്പയിന് തുടക്കം

 

പുതിയ അധ്യയന വര്‍ഷത്തില്‍ പുനരുപയോഗത്തിന്റെ സന്ദേശവുമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ജില്ലാ ശുചിത്വ മിഷന്‍ 'റീയൂസ് ഹീറോസ്; ദ റിയല്‍ ഹീറോസ്' ക്യാമ്പയിന് തുടക്കമിട്ടു. വിദ്യാര്‍ഥികളില്‍ പുനരുപയോഗ ശീലം വളര്‍ത്തുക, പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗവും മാലിന്യ നിര്‍മാര്‍ജ്ജനമാവും ഉറപ്പ് വരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പുതിയ ബാഗ്, കുട, ചെരുപ്പ്, യൂണിഫോം എന്നിവ ഉപയോഗിക്കുന്നതാണ് അഭിമാനമെന്ന ധാരണ മാറ്റി, പഴയ വസ്തുക്കള്‍ പുനരുപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും മറ്റുള്ളവരെ ഈ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ക്യാമ്പയിന്‍.

ക്യാമ്പയിന്റെ ഭാഗമായി പുനരുപയോഗ വസ്തുക്കളുമായി വിദ്യാലയങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ''എ പോസിറ്റീവ് സാക്ഷ്യപത്രം'' നല്‍കും. ഇതിനായി വിദ്യാര്‍ഥികള്‍ വസ്തുക്കളോടൊപ്പമുള്ള ഫോട്ടോ അപ്ലോഡ് ചെയ്യണം. പുനരുപയോഗത്തിന്റെ പ്രാധാന്യം അംഗീകരിച്ച് ഭാവിയില്‍ ഈ ആശയത്തിന്റെ ഭാഗമാകുമെന്ന് അറിയിക്കുന്നവര്‍ക്ക് ''ബി പോസിറ്റീവ്'' സാക്ഷ്യപത്രവും ലഭിക്കും. ഓണ്‍ലൈനായാണ് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുക. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ക്യാമ്പയിനില്‍ പങ്കെടുപ്പിക്കുന്ന സ്‌കൂള്‍, അധ്യാപകര്‍, മികവാര്‍ന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ജില്ലാ തലത്തില്‍ പ്രത്യേക പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ https://suchitwamissionkozhikode.in വെബ് പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

date