ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം; അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളവരായിരിക്കണം. യോഗ്യത: എസ്.എസ്.എൽ.സി,തത്തുല്യം. ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച അതോറിറ്റി നൽകുന്നത്. ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ കേരള നഴ്സ് ആൻഡ് മിഡ്വൈഫ് കൗൺസിൽ നൽകുന്നത് ആരോഗ്യ പ്രവർത്തക പരിശീലന സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിൽ രജിസ്ട്രേഷൻ. ജനറൽ നഴ്സിംഗ് അല്ലെങ്കിൽ ബി.എസ്സി നഴ്സിംഗ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, പ്രവ വൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 25 ന് അഞ്ച് മണിക്ക് മുൻപായി സീനിയർ സൂപ്രണ്ട്, മോഡൽ റസിഡൻഷ്യൽ സ്കൂൾ ചാലക്കുടി, നായരങ്ങാടി, കോടശ്ശേരി.പി.ഒ, തൃശൂർ-680721 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0480-2960400, 0480-2706100.
- Log in to post comments