ബോർഡ് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൻ്റെ പ്രധാന തിയതികൾ
വോട്ട് ചെയ്യാൻ അർഹതയുള്ള അംഗങ്ങളുടെ കരട് പട്ടിക മെയ് 11 ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ മെയ് 12 മുതൽ 15 വരെ രാവിലെ 11 മണി മുതൽ മൂന്നു മണി വരെ അറിയിക്കാം. വോട്ട് ചെയ്യാൻ അർഹതയുള്ള അംഗങ്ങളുടെ അന്തിമ പട്ടിക മെയ് 20 ന് വൈകീട്ട് പ്രസിദ്ധീകരിക്കും. മെയ് 28 മുതൽ 30 വരെ (വൈകീട്ട് മൂന്ന് മണി വരെ) നാമനിർദേശ പത്രികകൾ സ്വീകരിക്കും. ലഭിച്ച നാമ നിർദ്ദേശപത്രികകളുടെ പട്ടിക മെയ് 30 ന് വൈകീട്ട് പ്രസിദ്ധീകരിക്കും. സൂക്ഷ്മ പരിശോധന ജൂൺ ഒന്നിന് നടക്കും. സാധൂകരിച്ച നാമനിർദ്ദേശപത്രികകളുടെ പട്ടിക ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂൺ രണ്ട് വെകീട്ട് മൂന്ന് മണി വരെ പത്രിക പിൻവലിക്കാം. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ജൂൺ രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. ജൂൺ 14 രാവിലെ എട്ട് മണി മുതൽ വെകീട്ട് നാല് മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 15ന് രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ജൂൺ 23ന് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കും.
- Log in to post comments