Skip to main content

*സ്‌കൂള്‍ സുരക്ഷ: ജില്ലാ പഞ്ചായത്ത് അവലോകന യോഗം ചേര്‍ന്നു*

2026-27 അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ചും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി സ്‌കൂള്‍ ശുചീകരണം, ലഹരി വിരുദ്ധ ക്യാമ്പയിന്‍, സുരക്ഷ പരിശോധന, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ എന്നിവയെക്കുറച്ചും ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു.
ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയെ കുറിച്ചും പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികളുടെ കൊഴിഞ്ഞു പോക്ക്, പ്ലസ് വണ്‍ പ്രവേശനം, വിദ്യാലയങ്ങളിലെ വിവിധ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

കലക്ടറേറ്റ് എപിജെ ഹാളില്‍ നടന്ന യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സല്‍മാ മോയി, ജിനി തോമസ്, ഗിരിജാ കൃഷ്ണന്‍, വി.എന്‍ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, റീജിനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍ കുമാര്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി.ജെ ഷിജിത, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു.

date