Skip to main content

അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണം സമാപിച്ചു

അന്താരാഷ്ട്ര നഴ്‌സസ് ദിനവാരാചരണത്തിന്റെ സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ചെറുതോണി ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. നഴ്‌സസ് ദിന സന്ദേശറാലിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം നിര്‍വഹിച്ചു. ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ജോസി ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ജിജി ജോണ്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് എസ് മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഹരിപ്രസാദ്, ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നവാസ്. ടി. ഒ തുടങ്ങിയവര്‍ സംസാരിച്ചു.
നേഴ്‌സസ് ദിന സന്ദേശറാലിയില്‍ ഗവണ്‍മെന്റ് സെക്ടറില്‍ നിന്നും ഗവണ്‍മെന്റ് നേഴ്‌സിങ് ഓഫീസേഴ്‌സ് ഇടുക്കി ഒന്നാം സ്ഥാനവും ജെ.പി.എച്ച്.എന്‍മാര്‍ രണ്ടാംസ്ഥാനവും എംഎല്‍എസ്പിമാര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പ്രൈവറ്റ് സെക്ടറില്‍ നിന്നും തൊടുപുഴ കോഓപ്പറേറ്റീവ് നഴ്‌സിങ് സ്‌കൂള്‍ ഒന്നാംസ്ഥാനവും അടിമാലി മൗണ്ട്സ്റ്റാര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് രണ്ടാം സ്ഥാനവും, കട്ടപ്പന സെന്റ് ജോണ്‍സ് കോളേജ ്ഓഫ് നഴ്‌സിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് എം.പി ട്രോഫി സമ്മാനിച്ചു. ആരോഗ്യരംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്്‌ളാഷ് മോബും നടന്നു.

date