Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ സ്‌മാരക ഗവ.കോളേജ് 2026-27 അധ്യയന വർഷത്തേക്ക് ഹിന്ദിഹിസ്റ്ററിമാത്തമാറ്റിക്സ്കമ്പ്യൂട്ടർ സയൻസ്കോമേഴ്സ്. പൊളിറ്റിക്കൽ സയൻസ്ഫിലോസഫി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരേയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ ഔദ്യാഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് /നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അതത് വിഷയങ്ങൾക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.

ഹിന്ദി വിഭാഗം മേയ് 19 രാവിലെ 10നും ഹിസ്റ്ററി വിഭാഗം മേയ് 23 രാവിലെ 10നും മാത്തമാറ്റിക്സ് 25ന് രാവിലെ 10നും കമ്പ്യൂട്ടർ സയൻസ് 25ന് രാവിലെ 11നും മോമേഴ്സ് മേയ് 26 രാവിലെ 10നും ഫിലോസഫി മേയ് 29 രാവിലെ 10നും പൊളിറ്റിക്കൽസയൻസ് മേയ് 29 ഉച്ചയ്ക്ക് 1.30നും അഭിമുഖങ്ങൾ നടക്കും. കൂടുതൽവിവരങ്ങൾക്ക്: https://govtcollegetly.ac.in.

 പി.എൻ.എക്‌സ്. 1483/2026

date