Skip to main content

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിന് വേണ്ടി ബേപ്പൂര്‍ തുറമുഖത്തെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക്‌ പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 16ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0495 2414863.

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ ഓഫീസറുടെ ഉപയോഗത്തിന് രജിസ്റ്റര്‍ ചെയ്ത് 5 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള സെഡാന്‍ മോഡല്‍ കാര്‍ ഒരു മാസത്തേക്ക് വാടകക്ക് ലഭ്യമാക്കാൻ (ഡ്രൈവര്‍, ഇന്ധനം എന്നിവ ഉള്‍പ്പെടാതെ) ടെണ്ടർ ക്ഷണിച്ചു. മെയ് 20ന് ഉച്ചക്ക് ഒരു മണിവരെ ടെണ്ടർ സ്വീകരിക്കും. ഫോണ്‍: 0495 2414863.

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന വിവിധ തസ്തികകളിൽ നിയമനം നടത്തും. മെയ് 18ന് രാവിലെ 10ന് ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത: ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി, പ്രവൃത്തി പരിചയം അഭികാമ്യം), 11ന് ലാബ് ടെക്‌നീഷ്യന്‍ (എം.എല്‍.ടി ഡിപ്ലോമ/ഡിഗ്രി, പ്രവൃത്തി പരിചയം അഭികാമ്യം), 12ന് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (ബിരുദം, ഇംഗ്ലീഷ്-മലയാളം ടൈപ്പിംഗ്, ഡി.സി.എ/പി.ജി.ഡി.സി.എ, പ്രവൃത്തി പരിചയം അഭികാമ്യം), ഉച്ചക്ക് രണ്ടിന് സാനിറ്റേഷന്‍ വര്‍ക്കര്‍ (ഏഴാം ക്ലാസ്), മൂന്നിന് സെക്യൂരിറ്റി സ്റ്റാഫ് (വിമുക്ത ഭടന്മാർ), മെയ് 19ന് രാവിലെ 10ന് ആയുര്‍വേദ തെറാപ്പിസ്റ്റ് (മെയില്‍/ഫീമെയില് ‍-യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍നിന്ന് ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കില്‍ ചെറുതുരുത്തി എന്‍.ആര്‍.ഐ.പിയില്‍നിന്ന് ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്), 10.30ന് വര്‍ണ്യം അറ്റന്‍ഡര്‍ (ബ്യൂട്ടീഷ്യന്‍ കോഴ്‌സ്, പ്രവൃത്തി പരിചയം അഭികാമ്യം), 11.30ന് പഞ്ചകർമ ഹെൽപ്പർ (മെയില്‍/ഫീമെയില്‍- ഏഴാം ക്ലാസ്സ്‌- ആയുർവേദ മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം), ഉച്ചക്ക് 2ന് ക്ലറിക്കല്‍ അറ്റന്‍ഡര്‍ (ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൂവീലര്‍ ലൈസന്‍സ്, പ്രവൃത്തി പരിചയം അഭികാമ്യം) എന്നിങ്ങനെയാണ് അഭിമുഖം. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും ആധാര്‍കാര്‍ഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്‍ ഭട്ട് റോഡിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണം. ഫോണ്‍: 0495 2382314.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്‌ കോളേജ് വനിത ഹോസ്റ്റലിലെ കക്കൂസ് മാലിന്യസംഭരണി വൃത്തിയാക്കാൻ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 'ക്വട്ടേഷന്‍ നമ്പര്‍ 03/2026-27, കക്കൂസ് മാലിന്യസംഭരണി വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പൽ, സര്‍ക്കാര്‍ എഞ്ചിനീയറിങ്‌ കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ പി.ഒ, 673005 എന്ന വിലാസത്തില്‍ മെയ് 18ന് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in ൽ ലഭിക്കും.

അധ്യാപക നിയമനം

കോഴിക്കോട് ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ്‌  കോളേജിൽ വിവിധ വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. മെയ് 21ന് രാവിലെ 10ന് ഫൗണ്ടേഷന്‍സ് ഓഫ് എഡ്യൂക്കേഷന്‍, ഉച്ചക്ക് 2ന് എഡ്യൂക്കേഷന്‍ സൈക്കോളജി, മെയ് 22ന് രാവിലെ 10ന് സംസ്‌കൃതം, ഉച്ചക്ക്‌ 12ന് ഉറുദു, രണ്ടുമണിക്ക് അറബിക്, മെയ് 23ന് രാവിലെ 10ന് പെര്‍ഫോമിംഗ് ആര്‍ട്‌സ്, 11.30ന് ഫൈന്‍ ആര്‍ട്‌സ് എന്നിങ്ങനെയാണ് അഭിമുഖം.  കോളേജ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസ്സല്‍ സര്‍ട്ടിഫക്കറ്റുകളുമായി എത്തണം (നെറ്റ് ഉളളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെ പരിഗണിക്കും) ഫോണ്‍: 0495 2722792.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 16 രാവിലെ 10.30 മുതല്‍ ഒരു മണിവരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അക്കൗണ്ടന്റ്, പി.ജി ടീച്ചര്‍ (ഹിന്ദി, കമ്പ്യൂട്ടര്‍ സയന്‍സ്/എ.ഐ), ടെലികോളര്‍, വാറന്റി എക്‌സിക്യൂട്ടീവ്, സ്‌പെയര്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ് (ഫീല്‍ഡ്), സര്‍വീസ് അഡ്വൈസര്‍, പ്രീ ഡെലിവറി ഇൻസ്‌പെക്ഷന്‍ സ്റ്റാഫ്, ഹോസ്പിറ്റല്‍ അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർക്ക് എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം.  ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് 300 രൂപ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്സ്‌പോര്ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമെത്തി പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോൺ: 0495 2370176, 2370178.

ടെണ്ടർ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പിന് കീഴിലുളള കോഴിക്കോട് ഗവ. അതിഥി മന്ദിരത്തിലെ തുണിത്തരങ്ങള്‍ ഉണക്കി വൃത്തിയാക്കി ഇസ്തിരിയിട്ട് തിരികെ ഏല്‍പ്പിക്കുന്നതിന് ലോണ്‍ട്രി സേവന മേഖലയില്‍ പരിചയമുള്ളവരിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. മെയ് 25ന് ഉച്ച 2.30 വരെ ടെണ്ടർ സ്വീകരിക്കും. ഫോണ്‍ 2383920.

 

എന്‍ഡുറന്‍സ് ടെസ്റ്റ്

ജില്ലയിൽ ഫോറസ്റ്റ് ആൻഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ -ഡയറക്ട് റിക്രൂട്ട്‌മെന്റ്, ബൈ ട്രാന്‍സ്ഫര്‍, എന്‍.സി.എ (കാറ്റഗറി നമ്പർ: 211/25, 212/25, 214/25, 251/25, 252/25) തസ്തികയുടെ എന്‍ഡുറന്‍സ് ടെസ്റ്റ് മെയ് 19, 20 തീയതികളില്‍ രാവിലെ അഞ്ച് മുതല്‍ നടക്കും. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയിൽ ഭാഗത്തുനിന്ന് ഭട്ട് റോഡ് ജങ്ഷൻ വരെ രണ്ട് കി.മീ ദൂരമാണ് ടെസ്റ്റ്.

ടെക്‌നിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം

ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026.

വിമുക്തഭടന്മാർക്ക് അവസരം

ഡയറക്ടറേറ്റ് ജനറൽ റിസെറ്റിൽമെന്റ് (ഡി.ജി.ആർ) വിവിധ തസ്തികകളിൽ നിയമനത്തിന് വിമുക്തഭടന്മാരിൽനിന്ന് ‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ dgrddemp@desw.gov.in എന്ന ഇമെയില്‍ മുഖേന സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് https://dgrindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0495 2771881. 

അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മരുതോങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേൾസ് സ്കൂളിൽ (സ്‌റ്റേറ്റ് സിലബസ് ഇംഗ്ലീഷ് മീഡിയം) എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക് സ്‌പെഷ്യല്‍ ടീച്ചര്‍ തസ്തികളിലേക്ക് നിയമനം നടത്തും. പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെയ് 20ന് രാവിലെ 9.30ന് ഈസ്റ്റ് ഹില്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്‌ സെന്ററിൽ എഴുത്തുപരീക്ഷക്കെത്തണം. 2027 മാര്‍ച്ച് 31 വരെയോ സ്ഥിരം നിയമനം ഉണ്ടാകുന്നത് വരെയോ ആകും നിയമനം. ഫോണ്‍: 0495 2370379.

 

ഗതാഗത നിയന്ത്രണം

ബേപ്പൂര്‍ തമ്പുരാന്‍ റോഡില്‍ നവീകരണം നടക്കുന്നതിനാല്‍ ഇന്ന് (മെയ് 14) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date