Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 ജില്ലാ വനിത ശിശു വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന രാമവർമ്മപുരം മഹിളാ മന്ദിരത്തിലെ  ഗാർമെന്റ് മാനുഫാക്ചറിംഗ് യൂണിറ്റിലെ ഏഴ് താമസക്കാർക്ക് ഇൻഡസ്ട്രിയൽ മെഷീനുകളിൽ പരിശീലനം നൽകുന്നതിന് പ്രാഗല്ഭ്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി, ബട്ടൺ ഹോൾ, ബട്ടൺ  അറ്റാച്ചിംഗ്, ഫോർ നീഡിൽ ഫ്ലാറ്റ് ബെഡ് ചെയിൻ സ്റ്റിച്ചിംഗ് മെഷീൻ, ഓവർ ലോക്ക് മെഷീനുകൾ ഉൾപ്പെടെ 11 ഇനം ഇൻഡസ്ട്രിയൽ മെഷീനുകളിലാണ് പരിശീലനം നൽകേണ്ടത്. താത്പര്യമുള്ളവർ ക്വട്ടേഷനുകൾ മെയ് 25ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ, 0487 2361500 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ഇമെയിൽ: dwcdotsr@gmail.com

date