Skip to main content

ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) അഭിമുഖം

​എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (ഡയറക്ട് റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 2026 മെയ് 20, 22 തീയതികളിൽ നടക്കും. കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിലാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 09.30-ന് അഭിമുഖമുള്ളവർക്ക് 07.30-നും, 10.30-ന് അഭിമുഖമുള്ളവർക്ക് 08.00-നും, ഉച്ചയ്ക്ക് 12.00-ന് അഭിമുഖമുള്ളവർക്ക് രാവിലെ 09.30-നും സർട്ടിഫിക്കറ്റ് പരിശോധന ആരംഭിക്കുന്നതാണ്. 

ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ, OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ ഒ.ടി.ആർ (OTR) പ്രൊഫൈലിൽ  ലഭ്യമാണ്.

date