Skip to main content

ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം ആരംഭിച്ചു

​സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ  കീഴിൽ പ്രവർത്തിക്കുന്ന ഒമ്പത് എഞ്ചിനീയറിംഗ് കോളേജുകളിലെ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബി.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (മോഡൽ എഞ്ചിനീയറിംഗ് കോളേജ്), ചെങ്ങന്നൂർ, അടൂർ, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേർത്തല, ആറ്റിങ്ങൽ, കൊട്ടാരക്കര, മൂന്നാർ എന്നീ കോളേജുകളിലാണ് പ്രവേശനം നടക്കുന്നത്.  
​
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മേയ് 19-ന് രാവിലെ 10  മുതൽ ജൂൺ 8-ന് വൈകുന്നേരം 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐ.എച്ച്.ആർ.ഡിയുടെ പ്രവേശന പോർട്ടലായ https://nri.ihrd.ac.in വഴിയോ അതത് കോളേജുകളുടെ വെബ്‌സൈറ്റുകൾ വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം ആഗ്രഹിക്കുന്നവർ www.cemunnar.ac.in/admission എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  
​
1000 രൂപയാണ് അപേക്ഷാ രജിസ്ട്രേഷൻ ഫീസ്. ഇത് അതത് കോളേജുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായോ അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ പേരിൽ എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റായോ (DD) അടയ്ക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂൺ 10-ന് വൈകുന്നേരം 4 ന് മുൻപായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പലിന് ലഭിക്കണം.  
​കൂടുതൽ വിവരങ്ങൾക്കായി www.ihrd.ac.in എന്ന വെബ്‌സൈറ്റോ അതത് കോളേജ് വെബ്‌സൈറ്റുകളോ സന്ദർശിക്കുക. 
ബന്ധപ്പെടേണ്ട നമ്പറുകൾ:-

​ഐ.എച്ച്.ആർ.ഡി കോൾ സെന്റർ -8547005000 
എറണാകുളം: 0484-2575370, 8547005097  
​ചെങ്ങന്നൂർ: 0479-2454125, 8547005032  
​അടൂർ: 04734-231995, 8547005100  
​കരുനാഗപ്പള്ളി: 0476-2665935, 8547005036  
​കല്ലൂപ്പാറ: 0469-2678983, 8547005034  
​ചേർത്തല: 0478-2553416, 8547005038  
​ആറ്റിങ്ങൽ: 0470-2627400, 8547005037  
​കൊട്ടാരക്കര: 0474-2453300, 8547005039  
​മൂന്നാർ: 04865-232989, 947570122, 9447578465  
​ഐ.എച്ച്.ആർ.ഡി ഹെഡ് ഓഫീസ് (തിരുവനന്തപുരം): +91 471 2322985, +91 471 2322501

date