Skip to main content

*സൗജന്യ പഠന കിറ്റിന് അപേക്ഷിക്കാം*

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളുടെ മക്കൾക്ക് സൗജന്യ പഠന കിറ്റിനുള്ള അപേക്ഷ മെയ് 15 വരെ സമർപ്പിക്കാം.  2026-27 അദ്ധ്യയന വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കാണ് അവസരം. kmtwwfb.kerala.gov.in എന്ന വെബ്‍സൈറ്റ് വഴി ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ആദ്യമായി അപേക്ഷ സമർപ്പിക്കുമ്പോൾ തൊഴിലാളികളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം. ഇതിന് വാഹനത്തിന്റെ ആർ.സി, തൊഴിലാളിയുടെ ലൈസൻസ്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ എന്നിവ ആവശ്യമാണ്. ഫോൺ: 04936 206355, 9188519862.

date