Skip to main content

ഗർഭാശയഗള ക്യാൻസർ പ്രതിരോധം: എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പയിൻ മെയ് 31 വരെ

ഗർഭാശയഗള ക്യാൻസർ പ്രതിരോധിക്കുന്നതിനായുള്ള എച്ച്.പി.വി. വാക്സിനേഷൻ മെയ് 31 വരെ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 14 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് സൗജന്യമായി ഒറ്റ ഡോസ്  വാക്സിനേഷൻ ലഭ്യമാക്കുന്നത്.

 ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് ഫെബ്രുവരി 28-ന് ആരംഭിച്ച രാജ്യവ്യാപക ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടി. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമുണ്ടാകുന്ന അണുബാധയാണ് 99.7 ശതമാനം ഗർഭാശയഗള ക്യാൻസറുകൾക്കും കാരണമാകുന്നത്. 2006 മുതൽ ആഗോളതലത്തിൽ സുരക്ഷിതമായി നൽകിവരുന്ന ഈ വാക്സിൻ സെർവിക്കൽ ക്യാൻസർ തടയുന്നതിൽ ഫലപ്രദമാണ്.

ജില്ലയിൽ ഇതുവരെ 13,182 ഡോസ് വാക്സിനുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്.

date