Skip to main content

സൗജന്യ ഫുഡ് പ്രിപ്പറേഷൻ പരിശീലനം

എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ 12 ദിവസത്തെ സൗജന്യ ഫുഡ് പ്രിപ്പറേഷൻ (നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ, കേക്ക്) പരിശീലനം നൽകുന്നു. 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കൾക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.

 താൽപര്യമുള്ളവർ  മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ, രണ്ട് വീതം ആധാർ കാർഡ്  , റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, എസ്.എസ്.എൽ.സി. ബുക്കിന്റെ ഒരു പകർപ്പ് , ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ ഒരു കോപ്പി എന്നിവ സഹിതം മേയ് 16-ന് രാവിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ആർ.എസ്.ഇ.റ്റി.ഐ.-യിൽ എത്തേണ്ടതാണ്. തൊഴിലുറപ്പ് കാർഡ് ഉള്ളവർ അതിന്റെ ഒരു കോപ്പിയും കുടുംബശ്രീ അംഗങ്ങളാണെങ്കിൽ കുടുംബശ്രീ ത്രിഫ്ട് ബുക്കിന്റെ ഒരു കോപ്പിയും ഒപ്പം കരുതേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടറുമായി ബന്ധപ്പെടുക. ഫോൺ: 8330011815.

date