Skip to main content

സി എം പ്രതിഭ പുരസ്‌കാരം: സർട്ടിഫിക്കറ്റ് വിതരണം

2022-2023, 2023-2024 വർഷങ്ങളിലെ സി എം പ്രതിഭ പുരസ്‌കാരത്തിന് അർഹരായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് ഓഫീസിൽ നിന്ന് കൈപ്പറ്റാൻ സാധിക്കാത്തവർക്ക് അയച്ചു നൽകുന്നതിന് വിദ്യാർത്ഥിയുടെ പേര്, ഡിഗ്രി പാസ്സ്ഔട്ട് ആയ വർഷം, വിഷയം, യൂണിവേഴ്സിറ്റി, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ, സർട്ടിഫിക്കറ്റ് അയക്കുന്നതിനുള്ള മേൽവിലാസം രേഖപ്പെടുത്തിയ എ4 സൈസ് (21x30cm) കവർ എന്നിവ സഹിതം കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയം, വികാസ്ഭവൻ, പി.എം.ജി ജംഗ്ഷൻ, പാളയം, തിരുവനന്തപുരം, പിൻ:-695033 വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447096580.

പി.എൻ.എക്‌സ്. 1493/2026

date