Post Category
നിയമപരമായ രക്ഷാകര്‍തൃത്വം: 19 അപേക്ഷ തീര്‍പ്പാക്കി
ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന ദേശീയ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗില്‍ 19 ഉം വസ്തുസംബന്ധമായ ഒരു അപേക്ഷയും തീര്‍പ്പാക്കി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹിയറിംഗില്‍ 21 അപേക്ഷ പരിഗണിച്ചു. നിയമപരമായ രക്ഷകര്‍തൃത്വം നല്‍കുന്നതിനുള്ള ഒരു അപേക്ഷ അടുത്ത ഹിയറിംഗിലേക്ക് മാറ്റി.
ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്. ജില്ല നിയമ ഓഫീസര്‍ കെ സോണിഷ്, ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, ജില്ല സമിതി കണ്‍വീനര്‍ കെ പി രമേശ്, അംഗം കെ എം കുര്യന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments