അപേക്ഷ ക്ഷണിച്ചു
പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലുളള പെണ്‍കുട്ടികളുടെ പ്രീ -മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം യു പി വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹെസ്‌കൂളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ്(ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്സ് + കെമിസ്ട്രി) , സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. അതാത് വിഷയങ്ങളില്‍ ബി എഡ് / പി ജി യോഗ്യതയുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കും പ്ലസ് ടു, റ്റി റ്റി സി/ ബിരുദം യോഗ്യതയുള്ളവര്‍ക്ക് യു പി ക്ലാസുകളിലേക്കും അപേക്ഷിക്കാം. പട്ടികജാതികാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 25 നകം പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 8547630045.
- Log in to post comments