Skip to main content

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം:  എച്ച് പി വി  വാക്‌സിനേഷന്‍ കാമ്പയിന്‍ മെയ് 31 വരെ 14 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ വാക്‌സിന്‍

ജില്ലയില്‍ 14 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വൈയ്ക്കല്‍ കാന്‍സര്‍ ) പ്രതിരോധിക്കുന്നതിനുള്ള എച്ച് പി വി  വാക്‌സിന്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി നല്‍കുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ക്യാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇതു തടയുന്നതില്‍ എച്ച്പി വി വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണ്. മിക്ക എച്ച്.പി. വി അണുബാധകളും ലക്ഷണമില്ലാത്തവയും സ്വയമേവ പരിഹരിക്കപ്പെടുന്നതാണെങ്കിലും തുടര്‍ച്ചയായ അണുബാധ ഗര്‍ഭാശയഗള കാന്‍സറിലേക്ക് നയിക്കാം. എച്ച്പി വി ആണുബാധ ഗര്‍ഭാശയഗള ക്യാന്‍സറിന് പുറമേ ഏനല്‍ കാന്‍സര്‍ ഓറൊഫാരിഞ്ജല്‍ കാന്‍സര്‍, വള്‍വാര്‍, വജൈനല്‍, പെനൈല്‍ കാന്‍സറുകള്‍ക്കും കാരണമാകും.
 ജില്ലയില്‍ 14 -15 വയസിന് ഇടയിലുള്ള 4880 കുട്ടികള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. മെയ് 31ന് കാമ്പയിന്‍ അവസാനിക്കുന്നതിനാല്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)  ഡോ. എല്‍. അനിതകുമാരി അറിയിച്ചു.

date