Skip to main content

വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം

കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങള്‍, ശിഖരങ്ങള്‍ എന്നിവ  സ്ഥലം ഉടമ അടിയന്തരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കണം.

 സ്വകാര്യ വ്യക്തികളുടെ  വസ്തുവിലെ കാട് അടിയന്തരമായി വെട്ടിത്തെളിച്ച് പാമ്പുകള്‍, മറ്റ് വന്യ മൃഗങ്ങള്‍ എന്നിവയുടെ ശല്യം ഒഴിവാക്കണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങള്‍ക്കും ഭൂവുടമ ഉത്തരവാദിയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date