Skip to main content

പിഎസ്സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയ് 16 ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താനിരുന്ന ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ല  പിഎസ് സി ഓഫീസര്‍ അറിയിച്ചു. പരുമല ഡി ബി എച്ച്എസ്എസ് പരീക്ഷ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1248375 മുതല്‍ 1248574 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവല്ല കാവുംഭാഗം ഡി ബി എച്ച്എസ്എസ് എന്ന പുതിയ പരീക്ഷകേന്ദ്രം മാറ്റി അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പഴയ പരീക്ഷ കേന്ദ്രത്തിന്റെ പേര് രേഖപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് അല്ലെങ്കില്‍ പുതിയ പരീക്ഷ കേന്ദ്രത്തിന്റെ  പേര് രേഖപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍ എന്നിവയുമായി പരീക്ഷയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് കേരള പി എസ് സി  വെബ്‌സൈറ്റ്  സന്ദര്‍ശിക്കണം.
ഫോണ്‍ : 0468 2222665.

date