ക്ഷയരോഗ നിര്‍മാര്‍ജനവും ബോധവല്കരണ ക്ലാസും
പത്തനംതിട്ട കുടുബശ്രീ ജില്ലാ മിഷന് 100 ദിന ടിബി എലിമിനേഷന് കാമ്പയിനും സ്നേക്ക് ആന്‍ഡ് സ്നേക്ക് ബൈറ്റ് ബോധവല്കരണ ക്ലാസും കുളനട കുടുബശ്രീ പ്രീമിയം കഫേയില്‍ സംഘടിപ്പിച്ചു. ജില്ല ടിബി ഓഫീസര്‍ ഡോ .രാധിക എസ്.ഗോപന് ക്ലാസ് നയിച്ചു. വിവിധ തരം ക്ഷയരോഗങ്ങള്‍, ക്ഷയരോഗ നിര്‍ണയ രീതി, മാര്‍ഗനിര്‍ദേശങ്ങള്‍, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്എഎറ്റി സെന്ററുകള്‍, ക്ഷയരോഗ മരുന്നുകളും പാര്‍ശ്വഫലങ്ങളും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, നി-ക്ഷയ് മിത്ര, ടിബി മുക്ത ഭാരത് ആപ്പ് എന്നിവ പരിചയപ്പെടുത്തി. പാമ്പ് കടി ബോധവല്ക്കരണംസര്പ്പ ടീമിന്റെ നേതൃത്വത്തില്‍ നടത്തി. വിവിധ തരം പാമ്പുകള്‍ , പാമ്പുകളില്‍ നിന്ന് എങ്ങനെ സുരക്ഷ നേടാം, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം തുടങ്ങിയ സംബന്ധിച്ച് മുഹമ്മദ് ഷെബിന്‍ (സീനിയര്‍ പോലീസ് ഓഫീസര്‍ കോട്ടയം ,സര്‍പ്പ എജ്യൂക്കേറ്റര്‍ കേരളം വനം വന്യ ജീവി വകുപ്പ് ) ക്ലാസ് നയിച്ചു.
ജില്ല പ്രോഗ്രാം മാനേജര്‍ ഓഫീസര്‍ പി ആര് അനൂപ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന് കോ -ഓര്‍ഡിനേറ്റര്‍ എസ് ആദില ഉദ്ഘാടനം ചെയ്തു. സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ ഗായത്രി ദേവി, സവിത, ആര്യ രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments