Skip to main content

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ തിരുവല്ലയിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക്  2026 - 27  അധ്യയന വര്‍ഷം  അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  പട്ടികജാതി വിഭാഗം, പട്ടികവര്‍ഗ വിഭാഗം, പിന്നാക്ക വിഭാഗം, ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം.  
എല്ലാ  ദിവസവും   ട്യൂഷനും   ലൈബ്രറി  സേവനവും  രാത്രികാല പഠനത്തിനും   സംരക്ഷണത്തിനുമായി   റസിഡന്റ് ട്യൂട്ടറുടെ  സേവനവും ലഭിക്കും.  മെനു  അനുസൃതമായ  സമീകൃത ആഹാരം , സ്‌കൂള്‍,  ഹോസ്റ്റല്‍  യൂണിഫോമുകള്‍,  കൃത്യമായ  ഇടവേളകളില്‍ വൈദ്യപരിശോധന  എന്നിവയുണ്ട്.  
ഫോണ്‍ - 8281081890, 8547630038.   ഇ-മെയില്‍ -scdothiruvella@gmail.com
 

date