Post Category
ഇരവിപേരൂരില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ്
ഇരവിപേരൂര്‍ കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം പ്രദീപ് കുമാര്‍ ആദ്യവില്പന നടത്തി. പ്രമുഖ കമ്പനികളുടെ ബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന , ത്രിവേണി നോട്ട് ബുക്ക്, ഇക്കോ ഫ്രണ്ട്ലി നോട്ട് ബുക്ക്, ഓഫീസ് സ്റ്റേഷനറി ഉല്പന്നങ്ങള് എന്നിവ മിതമായ വിലയില്‍ ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും സഹകരണ സംഘം നടത്തുന്ന നീതി സ്റ്റോറിലൂടെയും സ്കൂള്‍ സൊസൈറ്റികളിലൂടെയും ലഭിക്കും. നോട്ടു ബുക്കുകള്‍ക്ക് ഓഫറുണ്ട്.
കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അജയകുമാര്‍, റീജിയണല്‍ മാനേജര്‍ റ്റി.ഡി ജയശ്രീ,
അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ വി ജയന്, ഓപ്പറേഷന്‍സ് മാനേജര്‍ പ്രീതി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments