Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ലക്ഷ്യ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയുടെ ലക്ഷ്യ സ്‌കോളര്‍ഷിപ്പ്, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ പരീശീലന പദ്ധതി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബിരുദം നേടിയവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും മെയ് 20 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് : www.icsets.org, ഫോണ്‍: 0471-2533272, 8547630004, 9847373627

അധ്യാപക നിയമനം

ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി, ആന്ത്രോപോളജി ജൂനിയര്‍, ഹിസ്റ്ററി സീനിയര്‍ ഒഴിവുകളിലേക്കുള്ള അതിഥി അധ്യാപകരുടെ അഭിമുഖം മെയ് 29ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9495772526

റെയില്‍വെ ഗേറ്റ് അടച്ചിടും

ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണപുരം - പഴയങ്ങാടി  റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കൊവ്വപ്പുറം - കുന്നനങ്ങാട് (കൊവ്വപ്പുറം) ലെവല്‍ക്രോസ് മെയ് 15ന് രാവിലെ എട്ടുമണി മുതല്‍ മെയ് 16ന് രാത്രി 11 മണി വരെ അടച്ചിടും.

ടെണ്ടര്‍ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം സ്‌കൂള്‍ യൂണിഫോം മെറ്റീരിയല്‍സ് എടുത്ത് തയ്ച്ച് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മെയ് 26ന് വൈകീട്ട് മൂന്നു മണിക്കകം ലഭിക്കണം. ഫോണ്‍: 0497 2700357

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മെയ് 26ന് വൈകീട്ട് രണ്ടുമണിക്കകം ലഭിക്കണം. ഫോണ്‍: 0497 2700357

date