Skip to main content

ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് കൈത്താങ്ങായി ചൈൽഡ് വെൽഫെയർ കമ്മിറ്റി

​പുതിയ അധ്യായന വർഷത്തിലേക്ക് ചുവടുവെക്കുന്ന കാക്കനാട് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും സ്പോർട്സ് കിറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

 എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ  നേതൃത്വത്തിൽ റിലയൻസ് ജിയോ കൊച്ചി യൂണിറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

​കമ്പനി ജീവനക്കാർ  സമാഹരിച്ച തുക ഉപയോഗിച്ചാണ് കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും കായിക പരിശീലനത്തിനുള്ള സ്പോർട്സ് കിറ്റുകളും മറ്റു സമ്മാനങ്ങളും നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം എറണാകുളം സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു നിർവഹിച്ചു.

 ചിൽഡ്രൻസ് ഹോം സൂപ്രണ്ട് നിഷാ മോൾ യോഗത്തിൽ അധ്യക്ഷയായി.
​ സി.ഡബ്ല്യു.സി അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി എം., ജിൻസി മോൾ കുര്യൻ, സന്ധ്യ വി.കെ.
 റിലയൻസ് ജിയോ കൊച്ചി എച്ച്.ആർ. ഹെഡ് രജനീഷ്, വിമൽകുമാർ, ചിൽഡ്രൻസ് ഹോം ഡെപ്യൂട്ടി സൂപ്രണ്ട് ടിൻസി തുടങ്ങിയവർ പങ്കെടുത്തു.
 ചടങ്ങിന് അനുബന്ധമായി വഴിത്തല ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസസിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ജീവിത നൈപുണ്യ പരിശീലന പരിപാടിയും  ഗ്രൂപ്പ് വർക്കുകളും സംഘടിപ്പിച്ചു.

date