വികസിത് ഭാരത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം: ഓൺലൈൻ ക്വിസ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
ഭാരതത്തിന്റെ അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാനും അവിടുത്തെ ജനങ്ങളുടെ ജീവിതം അടുത്തറിയാനും യുവാക്കൾക്ക് അവസരം. 2026 ജൂണിൽ ലേ-ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത അതിർത്തി ഗ്രാമങ്ങളിൽ നടക്കാനിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന 'വികസിത് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിലേക്ക് ഓൺലൈൻ ക്വിസ് മത്സരം വഴി യോഗ്യത നേടുന്ന യുവാക്കൾക്ക് പങ്കെടുക്കാം. സാംസ്കാരിക കൈമാറ്റം, കമ്മ്യൂണിറ്റി സമ്പർക്ക പരിപാടികൾ, പരിസ്ഥിതി സംരംഭങ്ങൾ, അവബോധ കാമ്പെയ്‌നുകൾ, യുവജന ഇടപെടൽ പ്രവർത്തനങ്ങൾ, അടിസ്ഥാന വികസനവും രാഷ്ട്രനിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ആഴത്തിലുള്ള അനുഭവ പഠന പരിപാടികൾ എന്നിവയാണ് ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുക.
'മൈ ഭാരത്' (https://mybharat.gov.in/) പോർട്ടലിൽ രജിസ്റ്റർ ചെയ്ത യുവതി യുവാക്കൾക്ക് ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 21-29 പ്രായമുള്ള (2026 മേയ് ഒന്നിലെ കണക്കനുസരിച്ച്) യുവതി യുവാക്കളെ മാത്രമേ തുടർന്നുള്ള ഘട്ടങ്ങളിലേക്ക് പരിഗണിക്കുകയുള്ളൂ. ക്വിസിൽ പങ്കെടുക്കാനുള്ള ലിങ്ക്:https://mybharat.gov.in/pages/vVvp_2026?s=08. ഫോൺ: +91 81292 13746 (വാട്‌സ്ആപ്പ് മാത്രം). അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 20.
- Log in to post comments