Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൊമേഴ്സ് ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ, എഡ്യൂക്കേഷണൽ ടെക്നോളജി എന്നീ വിഷയങ്ങളിലെ അഭിമുഖം മേയ് 21 രാവിലെ 10.30 നും ഫൈൻ ആർട്സ് ആൻഡ് പെർഫോമിംഗ് ആർട്സ് വിഷയത്തിലെ അഭിമുഖം അന്നേ ദിവസം ഉച്ചക്ക് 1.30നും നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പിഎച്ച്ഡി, എംഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
പി.എൻ.എക്‌സ്. 1500/2026
date
- Log in to post comments