അറിയിപ്പുകള്
സഹമിത്ര പദ്ധതിയില്‍ കോഓഡിനേറ്റര്‍
ജില്ലയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി നടപ്പാക്കിവരുന്ന 'സഹമിത്ര' മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയില്‍ രണ്ട് മാസത്തേക്ക് കോഓഡിനേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 20ന് രാവിലെ 10ന് നടക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ എത്തണം. വിവരങ്ങള്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 0495 2374990.
എന്‍ഡുറന്‍സ് ടെസ്റ്റ്
ജില്ലയില്‍ ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ -ഡയറക്ട് റിക്രൂട്ട്മെന്റ്, ബൈ ട്രാന്‍സ്ഫര്‍, എന്‍.സി.എ (കാറ്റഗറി നമ്പര്‍: 211/25, 212/25, 214/25, 251/25, 252/25) തസ്തികയുടെ എന്‍ഡുറന്‍സ് ടെസ്റ്റ് മെയ് 19, 20 തീയതികളില്‍ രാവിലെ അഞ്ച് മുതല്‍ നടക്കും. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്തുനിന്ന് ഭട്ട്റോഡ് ജങ്ഷന് വരെ രണ്ട് കി.മീ ദൂരമാണ് ടെസ്റ്റ്. അഡ്മിഷന് ടിക്കറ്റ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, കമീഷന് അംഗീകരിച്ച തിരിച്ചറിയില്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല് എന്നിവ സഹിതം കോഴിക്കോട് ബീച്ച് റോഡില്‍ ഭട്ട് റോഡ് ജങ്ഷനില്‍ (ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം) എത്തണം.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്കെടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മെയ് 29ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2378920.
ലോക ക്ഷീരദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
ലോക ക്ഷീരദിനത്തോടനുബന്ധിച്ച് മെയ് 30ന് ബേപ്പൂര്‍ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്‍.പി (ക്രയോണ്‍സ്), യു.പി വിഭാഗം (വാട്ടര്‍ കളര്‍) എന്നിവര്‍ക്കായി ചിത്രരചന മത്സരങ്ങളും ഹൈസ്കൂള്‍ വിഭാഗത്തിന് ക്വിസ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9645922324, 9048376405 നമ്പറുകളില്‍ ബന്ധപ്പെടാം.
ഗതാഗതം നിരോധിച്ചു
താമരശ്ശേരി ചുരം നാലാം വളവ്-മുപ്പതേക്കര്‍-അടിവാരം റോഡില്‍ മുപ്പതേക്കര്‍ മുതല്‍ അടിവാരം വരെ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (മെയ് 16) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ എന്‍.എച്ച് വഴി പോകണം.
പരാതി പരിഹാര അദാലത്ത്
സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമീഷന് നിലവിലുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തും. ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്. കമീഷന് അംഗങ്ങളായ അഡ്വ. സേതു നാരായണന്, ടി കെ വാസു എന്നിവര്‍ നേതൃത്വം നല്‍കും.
പി.എസ്.സി അഭിമുഖം
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) -എന്‍.സി.എ മുസ്ലിം (കാറ്റഗറി നമ്പര്‍: 418/2024), നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദ -കാറ്റഗറി നമ്പര്‍: 745/24) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല് പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖ പരീക്ഷ മെയ് 20നും ഹോമിയോപതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 080/2024) തസ്തികയിലേത് മെയ് 21, 22 തീയതികളിലും പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. പരിഷ്കരിച്ച ബയോഡേറ്റ (Appendix-28 A) പി.എസ്.സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371971.
ആയുര്‍വേദ ഫാര്‍മസിസ്റ്റ്, തെറാപിസ്റ്റ് നിയമനം
നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം മെയ് 26ന് രാവിലെ 10ന് വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റില്‍ നടക്കും. പ്രായപരിധി: 2026 മെയ് 26ന് 40 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തണം. ഫോണ്‍: 0495 2923213.
- Log in to post comments