Skip to main content

സ്‌പോർട്‌സ് പരിശീലകരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സ്‌പോർ ട്‌സ് പരിശീലകരുടെ ഒഴിവുണ്ട്.

വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി അല്ലെങ്കില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിഗ്രി, എന്‍.ഐ.എസ് ഡിപ്ലോമ ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ യോഗ്യത അനിവാര്യം. വിവിധ സ്‌പോർട്‌സ് ഇനങ്ങളിലായി ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 28ന് രാവിലെ 10.30ന് നന്ദാവനം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2314238

date