Skip to main content

അപേക്ഷ ക്ഷണിച്ചു

കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഡാറ്റാ ഓപ്പറേറ്റര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിഗ്രി, ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിസിഎ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

ബസ് ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏഴാം ക്ലാസ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി: 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ മെയ് 25ന് ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.

date