ക്വട്ടേഷന്‍ ക്ഷണിച്ചു
കളക്ടറേറ്റ് ഇലക്ഷന് വിഭാഗത്തിലെ ഓഫീസ് ആവശ്യത്തിനായി പ്രതിമാസം 2000 കിലോമീറ്റര്‍ പരിധി എന്ന വ്യവസ്ഥയില്‍ കരാര്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് നാല് ചക്ര വാഹനം ആവശ്യമുണ്ട്. 5 അല്ലെങ്കില്‍ 7 സീറ്റുള്ള സെഡാന്, കോംപാക്ട് സെഡാന്, എസ്.യു.വി വാഹനങ്ങളാണ് വേണ്ടത്. 2026 ഏപ്രില്‍ 30 കണക്കാക്കി 5 വര്‍ഷത്തില്‍ കവിയാത്ത പഴക്കമുള്ളതായിരിക്കണം വാഹനം.
2021 മെയ് ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്തതായിരിക്കണം. ക്വട്ടേഷനോടൊപ്പം വാഹന സംബന്ധമായ എല്ലാ രേഖകളുടേയും പകര്‍പ്പുകള്‍ ഹാജരാക്കണം. ക്വട്ടേഷനുകള്‍ മെയ് 19ന് രാവിലെ 11ന് മുമ്പ് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍, ഒന്നാം നില, കളക്ടറേറ്റ്, കുടപ്പനക്കുന്ന്, തിരുവനന്തപുരം-43 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
കവറിന് മുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് എഴുതണം. ഫോണ്‍: 0471-2731122
- Log in to post comments