Skip to main content

കിലെ ഐ.എ.എസ് അക്കാദമിയില്‍ യു.പി.എസ്.സി പരിശീലന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയില്‍ കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ക്ക് 2026-27 വര്‍ഷത്തെ യു.പി.എസ്.സി പരിശീലനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈ കോഴ്സിന് 50% സബ്സിഡിയില്‍ പകുതി ഫീസ് അടച്ചാല്‍ മതിയാകും. താത്പര്യമുള്ളവര്‍ കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ നിന്നുള്ള ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റില്‍  ലഭ്യമാണ്. ഫോണ്‍:  8075768537, 0471-2479966, 0471-2309012.

date