Post Category
മത്സ്യബോര്‍ഡ് വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം: അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി വിഭാഗങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ ലഭ്യമായ അപേക്ഷ ഫോമിനൊപ്പം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, രക്ഷിതാവിന്റെയും വിദ്യാര്‍ഥിയുടെയും ആധാര്‍ കാര്‍ഡ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 22 നകം അപേക്ഷിക്കണം. ഫോണ്‍: 0495 2383782.
date
- Log in to post comments