Post Category
ആയുര്‍വേദ നഴ്സ് ഗ്രേഡ് II അഭിമുഖം
മലപ്പുറം ജില്ലയില്‍ നഴ്സ് ഗ്രേഡ് II (ആയുര്‍വേദം) (കാറ്റഗറി നമ്പര്‍ 745/2024) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മെയ് 21, 22 തീയതികളില്‍ നടക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസിലാണ് അഭിമുഖം. അര്‍ഹരായവര്‍ക്ക് എസ്.എം.എസ് വഴിയും പി.എസ്.സി പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വ്യക്തമാക്കിയിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments