Skip to main content

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു 28 ന്

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തൊടുപുഴ ഐറ്റിഡി പ്രൊജക്ട് ഓഫീസ്, കട്ടപ്പന, പൂമാല, പീരുമേട്, ഇടുക്കി എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുള്ളതും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളതുമായ 20നും 35നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, ഓണ്‍ലൈന്‍ അപേക്ഷകള്‍ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള മാനേജ്‌മെന്റ് ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. പ്രതിമാസം 17,500 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റ, ജാതി, വരുമാനം,യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 28ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ഐടിഡിപി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് പങ്കെടുക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862222399

 

date